അടിമാലി : ഈസ്റ്റേൺ കമ്പനിയിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് ലഹരി വിമുക്ത ബോധവൽകരണ ക്യാമ്പ് സംഘടിപ്പിച്ചു. തൊഴിൽ നൈപുണ്യ വകുപ്പ് കവച് ലഹരി വിമുക്ത പരിപാടിയിൽ എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ യാണ് ക്യാമ്പ് നടത്തിയത്. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിത സജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബർ ഓഫീസർ കെ ആർ സ്മിത അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിൽ പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. മൂന്നാർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. രാജീവ് മുഖ്യ പ്രഭാഷണം നടത്തി. സബ് ഇൻസ്‌പെക്ടർ നൗഷാദ് പി എം, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ജയൻ പി ജോൺ, എക്‌സൈസ് സിവിൽ എക്‌സൈസ് ഓഫീസർ സുനിഷ് കുമാർ കെ ബി, വെളളത്തൂവൽ പൊലീസ് സ്റ്റേഷൻ ഹോംഗാർഡ് കെ സജീവ്, ഹെൽത്ത് ഇൻസ്‌പെക്ടർ ശാലിനി എസ് നായർ എന്നിവർ ബോധവത്കരണ ക്ലാസ്സ് എടുത്തു.. വാർഡ് മെമ്പർ മനീഷ് നാരായണൻ, ഈസ്റ്റേൺ കമ്പനി അസി.ജനറൽ മാനേജർ ബിനു മാത്യൂസ് എം, അടിമാലി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൗമ്യ അനിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. കൃഷ്ണമൂർത്തി തുടങ്ങിയവർ പ്രസംഗിച്ചു. പ്ലാന്റേഷൻ ഇൻസ്‌പെക്ടർ ജി സുരേഷ് സ്വാഗതവും അസി. ലേബർ ഓഫീസർ എം കെ സുജ കൃതജ്ഞതയും പറഞ്ഞു.