കട്ടപ്പന: പോക്‌സോ കേസിൽ യുവാവിന് 3 വർഷം കഠിന തടവും 70000 രൂപ പിഴയും. വണ്ടിപ്പെരിയാർ മഞ്ചുമല ആറ്റോരം എസ്‌റ്റേറ്റ് ലയത്തിൽ വിഷ്ണു(24)വിനെയാണ് കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷയെങ്കിലും ഒന്നിച്ച് അനുഭവിച്ചാൽ മതി. ഐപിസി 354 പ്രകാരം 3 വർഷം കഠിന തടവും 20,000 രൂപ പിഴയും പോക്‌സോ ആക്ട് പ്രകാരം 3 വർഷം കഠിന തടവും 20,000 രൂപ പിഴയും എസ് സി/എസ് ടി വകുപ്പു പ്രകാരം 3 വർഷം കഠിന തടവും 20,000 രൂപ പിഴയും ഐപിസി 451 പ്രകാരം 1 വർഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷിച്ചിരിക്കുന്നത്. പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിക്കാൻ ശ്രമിച്ച കേസിലാണ് കട്ടപ്പന പോക്‌സോ കോടതി ജഡ്ജി ഫിലിപ്പ് തോമസ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുസ്മിത ജോൺ ഹാജരായി.