ഉപ്പുതറ :കണ്ണംപടിയിൽ ആദിവാസി യുവാവിനെ കാട്ടിറച്ചി കടത്തി എന്ന് ആരോപിച്ച് വനം വകുപ്പ് പിടികൂടിയ സംഭവത്തിൽ ,ആദിവാസികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. കണ്ണമ്പടി ആദിവാസി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കിഴുകാനം വനംവകുപ്പ് ഓഫീസിലേക്ക് മാർച്ചും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.
ആദിവാസി മേഖലയിൽ നിരപരാതികളുടെ മേൽ അധികാരം സ്ഥാപിക്കാൻ വന്നാൽ ശക്തമായി പ്രതിരോധിക്കുമെന്നും .
നിരപരാധിയായ ഒരു ചെറുപ്പക്കാരന്റെ ഭാവിയാണ് വനംവകുപ്പിന്റെ ദുഷ്പ്രവർത്തിയിൽ നഷ്ടമായതെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് മുല്ല ഊരുമൂപ്പൻ കെ കെ ബിനോയ് പറഞ്ഞു.
. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും, ഇരുപത്തിയഞ്ചാം തീയതി മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും എന്നും സമരസമിതി ചെയർമാൻ എൻ ആർ മോഹനൻ പറഞ്ഞു.
സമരത്തിൽ സമരസമിതി കൺവീനർ സോണറ്റ് രാജു, മദന മോഹനൻ,പി സി രഹദാസ്, ഭാസ്‌കരൻ, രാമൻ ടി കെ, സുജിത്ത് കെ എസ്, നിരവധി ആദിവാസി ജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

നടപടിയെടുക്കും:

വനംമന്ത്രി

ഇടുക്കി: കിഴുക്കാനം ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആദിവാസി യുവാവിന് എതിരെ കള്ള കേസ് എടുത്ത് മർദ്ധിച്ചു തുടങ്ങിയ ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷിച്ചു റിപ്പോർട്ട് ചെയ്യാൻ വനം വകുപ്പ് മേധാവിക്ക് നിർദേശം നൽകിയതായി വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ അനിൽ കുമാറിനെ പെരിയാർ റേഞ്ചിന് കീഴിലുള്ള ഈസ്റ്റ് ഡിവിഷനിലേക് സ്ഥലം മാറ്റിയതായി മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തുന്നതിനായി വിജിലൻസ് വിഭാഗത്തിന്റെ കോട്ടയം ഐആന്റ് ഈ ഫോറെസ്റ്റ് കൺസെർവേറ്റർ അന്വേഷണം നടത്തുന്നതാണെന്നും മന്ത്രി അറിയിച്ചു. വീഴ്ച്ച വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തുന്ന പക്ഷം കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതാണ്.