മുട്ടം: സർക്കാർ പോളിടെക്‌നിക് കോളേജിൽ സിവിൽ,ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്,കമ്പ്യൂട്ടർ എഞ്ചിനീയറിഗ് വിഭാഗത്തിൽ ഏതാനും സീറ്റുകകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ ചൊവ്വാഴ്ച്ച രാവിലെ 9 ന് കോളേജിൽ ഹാജരാകേണ്ടതാണ്. നിലവിൽ റാങ്കലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ഇതുവരെ അപേക്ഷ കൊടുത്തിട്ടില്ലാത്തവർക്കും പങ്കെടുക്കാം.എസ് എസ് എൽ സി ബുക്ക്‌,ജാതി,വരുമാനം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്. പ്രവേശനം ലഭിക്കുന്നവർ സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസ് അന്നേ ദിവസം തന്നെ കോളേജിൽ അടക്കേണ്ടതാണ്.