തൊടുപുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തുയെന്നും വിശ്വാസവഞ്ചന ചെയ്തുവെന്നും ആരോപിച്ച് അറസ്റ്റ് ചെയ്ത് റിമാൻഡ് കഴിയുന്ന തൊടുപുഴ ആൽഫാ ഇൻഫർമേഷൻ പ്രൈവറ്റ് എംപ്ലോയിമെന്റ് സർവീസ് എന്ന സ്ഥാപനം നടത്തിവന്നിരുന്ന ജോബി മാത്യുവിന് ജാമ്യത്തിൽ വിട്ടുകൊണ്ട് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ലിഷ എസ് ഉത്തരവായി. കഴിഞ്ഞ 16ന് ജോബി മാത്യുവിനെ പൊലീസ് അറസറ്റ് ചെയ്ത് കോടതി ഹാജരാക്കിയത്. പാലക്കാട് ചിറ്റൂർ സ്വദേശി മൈക്കിൾ യോഹന്നാന്റെ പരാതിയിൻ മേലാണ് കേസ് എടുത്തത്. പ്രതിക്കു വേണ്ടി അഡ്വ. ജേക്കബ് ജെ. ആനക്കല്ലുങ്കൽ, അഡ്വ. ആൻസ്മരിയ ആന്റണി എന്നിവർ ഹാജരായി.