കുടയത്തൂർ: കേരളാ കോൺഗ്രസ് കുടയത്തൂർ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു.ജില്ലാ പ്രസിഡന്റ് പ്രൊഫ. എം. ജെ. ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ വർഗ്ഗീസ് വെട്ടിയാങ്കൽ റിട്ടേണിംഗ് ഓഫീസറായി നടന്ന തിരഞ്ഞെടുപ്പിൽ തോമസ് മുണ്ടയ്ക്കപ്പടവിൽ വീണ്ടും മണ്ഡലം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട്, ജില്ലാ സെക്രട്ടറി ബെന്നി തങ്കമണി തുടങ്ങിയവർ പങ്കെടുത്തു.വൈസ് പ്രസിഡന്റ്മാർ : ടോമി തുളുവനനി, ഷൈജൻ കമ്പകത്തിനാൽ.സെക്രട്ടറിമാർ: ജലാലുദ്ദീൻ കുന്തിപ്പറമ്പിൽ, സാജു പുത്തൻപുര, സന്തോഷ് കുമാർ കീന്തനാനി.ട്രെഷറർ: സെബാസ്റ്റ്യൻ പിണക്കാട്ട്.നിയോജക മണ്ഡലം പ്രതിനിധികൾ: ചാണ്ടി ആനിത്തോട്ടം, ടി സി ചെറിയാൻ തെക്കേൽ, ജിൽസ് മുണ്ടയ്ക്കൽ.
വരുമാന പരിധി നിശ്ചയിച്ച് കർഷകരും കർഷക തൊഴിലാളികളുമായ ഇടത്തരം കുടുംബങ്ങളെ വർദ്ധ്യക്യകാല പെൻഷനിൽ നിന്നും ഒഴിവാക്കാനുള്ള നീക്കത്തിൽ നിന്നു സംസ്ഥാന സർക്കാർ പിന്മാറണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.