ചെറുതോണി: വാഴത്തോപ്പ് മരിയാപുരം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തടിയമ്പാട് ചപ്പാത്ത് പാലം കേന്ദ്ര സർക്കാരിന്റെ സി.ആർ.ഐ.എഫ് സേതുബന്ധൻ' പദ്ധതിയിൽപ്പെടുത്തി പുനർ നിർമ്മിക്കുന്നതിന് ആവശ്യമായ പദ്ധതി തയ്യറാക്കി സമർപ്പിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി ദേശീയപാത ചീഫ് എൻജിനിയർക്ക് കത്തു നൽകി. 2022ലെ കനത്ത മഴയിലും ഇടുക്കി ജലസംഭരണി തുറന്നതിനെത്തുടർന്നുള്ള കനത്ത ജലപ്രവാഹത്തിലും തകർന്നതാണ് തടിയമ്പാട് മരിയാപുരം റോഡിലുള്ള ഈ പ്രധാന പാലം. 2018 ലെ കനത്ത ജല പ്രവാഹത്തിൽ തകർന്ന ഈ പാലം ചപ്പാത്തായിത്തന്നെ നവീകരിച്ചതായിരുന്നു. ഭാവി സാദ്ധ്യതകൾ മുന്നിൽ കണ്ട് അനുയോജ്യമായ മാറ്റങ്ങൾ വരുത്തിയും പെരിയാർ പുഴയിൽ ഭാവിയിലും ഉയർന്നേക്കാവുന്ന ജലനിരപ്പ് പരിഗണിച്ചും തികഞ്ഞ സാങ്കേതിക പരിഷ്‌കരണം ഉറപ്പുവരുത്തി വേണം പാലം പുനർ നിർമ്മിക്കേണ്ടത് എന്നാണ് എം.പി. ആവശ്യപ്പെട്ടിരിക്കുന്നത്.