
തൊടുപുഴ :താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വിമുക്തി പ്രചരണ വാഹന ജാഥ അരിക്കുഴ പബ്‌ളിക് ലൈബ്രറിക്ക് സമീപത്തു നിന്നും ആരംഭിച്ചു. മണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോബ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ് സി.പി. ജാഥാ ക്യാപ്ടൻ കെ എം ബാബുവിന് പതാക കൈമാറി ഫ്‌ളാഗ് ഓഫ് ചെയ്തു. ലൈബ്രറി സെക്രട്ടറി അനിൽ .അദ്ധ്യക്ഷത വഹിച്ചു. പി കെ.സുകുമാരൻ സ്വാഗതം പറഞ്ഞു. എക്‌സൈസ് ഓഫീസർ സിന്ധു , എസ്.ജി ഗോപിനാഥൻ ഏ.ജി.സുകുമാരൻ എന്നിവർ പ്രസംഗിച്ചു. വഴിത്തല, കരിങ്കുന്നം മുട്ടം കാഞ്ഞാർ മൂലമറ്റം പൂമാല കലയന്താനി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ആലക്കോട് സമാപിച്ചു.