പീരുമേട്: പേരും പെരുമയുമുള്ള ചരിത്രസ്മാരകമാണ് ഈസർക്കാർ അതിഥി മന്ദിരം, എന്നാൽ പുതുക്കിപണിയാൻ തുടങ്ങി വർങ്ങൾ കഴിഞ്ഞിട്ടും പണി അനന്തമായി നീളുകയാണ്. ദേശിയ പാത183 ൽപീരുമേടിനും കുട്ടിക്കാനത്തിനും ഇടയിലായി 200 മീറ്റർ യാത്ര ചെയ്താൽ വൻമരങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ രാജഭരണത്തിന്റെയും, ജനാധിപത്യ ഭരണത്തിന്റെയും ബാക്കി ശേഷിപ്പായ ഈ സർക്കാർ അഥിതി മന്ദിരത്തിലെത്താം. തിരുവിതാംകൂർ രാജകുടുംബം കുട്ടിക്കാനം വേനൽക്കാല വിശ്രമ കേന്ദ്രമായി തെരഞ്ഞെടുത്തപ്പോൾ ദിവാന് താമസിക്കാൻ വേണ്ടി പണികഴിപ്പിച്ചതാണ് വൈറ്റ് ഹൗസ് എന്ന പേരിൽ അറിയപ്പെട്ട ഈ കെട്ടിടം. അതാണ് പിന്നീട് സർക്കാർ അതിഥി മന്ദിരമായി മാറിയത്. കുട്ടിക്കാനം അമ്മച്ചി കൊട്ടാരത്തിൽ നിന്നും കുതിര സവാരി നടത്തി ഇവിടെ എത്താനുളള പാത ഉണ്ടായിരുന്നു. പൊതുമരാമത്ത് അഥിതി മന്ദിരങ്ങൾ സംരക്ഷിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് അറ്റകുറ്റപണികൾ നടത്താനായി തീരുമാനിച്ചത്. ഒട്ടേറെ സ്മരണകൾ ഉറങ്ങുന്നതാണിവിടം. എത്രയോ രാഷ്ട്രീയ തീരുമാനങ്ങൾ എടുത്തത് പീരുമേട്ടിലെ ഈ ഗസ്റ്റ് ഹൗസിൽ വച്ചാണ് . തിരുവിതാംകൂറും, തിരുകൊച്ചി, ആയിരിക്കുമ്പോഴും കേരളമായപ്പോഴും കേന്ദ്രമന്തിമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും പീരുമേട് ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടുണ്ട്. സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനായ കുട്ടിക്കാനം,പീരുമേട് കേന്ദ്രമാക്കി ഷൂട്ട് ചെയ്ത ഒട്ടേറെ സിനിമകൾ ഈ ഗസ്റ്റ് ഹൗസിൽ താമസിച്ചാണ് ചിത്രികരിച്ചിട്ടുള്ളത് . പഴയ കാല സിനിമ താരങ്ങളായ സത്യൻ,പ്രേംനസീർ ,മധു, തിക്കുറിശ്ശി, അടൂർ ഭാസി, ഷീല, ജയഭാരതി, ശാരദ, ജയൻ, സോമൻ, സുകുമാരൻ, തുടങ്ങി പഴയ കാല നടൻമാരും സംവിധായകരുംഇവിടെ താമസിച്ചിട്ടുണ്ട് .തമിഴ് സിനിമ നടൻ എം.ജി.ആർ ശിവാജി ഗണേശൻ, ഉൾപ്പെട്ട സിനിമയുടെ അരങ്ങിലും അണിയറയിലുമുള്ള ഒട്ടേറെ ചലച്ചിത്ര പ്രവർത്തകരുടെ സ്മരണകൾ നിറഞ്ഞതാണ് ഇവിടം.1966 ൽ ഇറങ്ങിയ കാട്ടുതുളസി, മറവിൽ തിരിവ് സൂക്ഷിക്കുക, അറിയപ്പെടാത്ത രഹസ്യം, തോക്കുകൾ കഥ പറയുന്നു. പ്രേതങ്ങളുടെ താഴ് വര തുടങ്ങി ഒട്ടേറെ സിനിമകൾ ഈ ഗസ്റ്റ് ഹൗസിൽതാമസിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ്. വയാലർ രാമവർമ്മ ഒട്ടേറെ സിനിമ പാട്ടുകൾ ഇവിടെ വച്ച് രചിച്ചു.

മൂന്ന് വർഷം...

ഒന്നുമായില്ല

അതിഥി മന്ദിരം പുതുക്കിപണിയാൻ ആരംഭിച്ചിട്ട് മുന്ന് വർഷമായി. പഴയ പെരുമ നിലനിൽക്കുന്ന തടിയിൽ പണിതിരുന്ന അതിഥി മന്ദിരത്തെ പഴയ കെട്ടിടം അതിന്റെ തനിമ നിലനിർത്തി തന്നെ സ്മാരകമായി നിലനിർത്തുന്നതിനു പകരം പുതുക്കിപണിയാൻ തീരുമാനിച്ചപ്പോൾ പഴയ തേക്ക്, ഈട്ടി, തടികളിലുള്ള ഉരുപ്പടികളിൽ ആയിരുന്നു. ഗസ്റ്റ് ഹൗസ് പുതുക്കിപണിയാൻ തീരുമാനിച്ചത്. കെ.റ്റി.ഡി.സി.യുടെ യാത്രാ നിവാസും അടഞ്ഞുകിടക്കുന്നു. പഴയ തടി ഉരുപ്പടികളുടെ സൗന്ദര്യം നിലനിർത്തി ചരിത്രസ്മാരകമാക്കണമെന്ന അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്. ഒന്നിൽ അധികം കരാറുകാരാണ് ഇതിന്റെ പണികൾ ഏറ്റെടുത്ത് ചെയ്തത് ആദ്യകരാറുകാരൻ സംയബന്ധിതമായി പണികൾ തീർത്തിട്ടില്ല. പുതിയ കരാറുകാരൻ ഇപ്പോഴും പണികൾ ചെയ്തു കൊണ്ടിരിക്കുന്നു. നൂറ്റാണ്ട് പഴക്കമുള്ള ഈ സ്ഥാപനം ചരിത്രത്തിന്റെ ഭാഗമാണ് . പീരുമേട്ടിൽ നിരവധി സ്വകാര്യ റിസോർട്ടുകളും, ലോഡ്ജുകളും, ഹോം സ്റ്റേകളും ഉണ്ട് . തലയെടുപ്പോടെ നിലകൊള്ളേണ്ട പേരും പെരുമയുമുള്ള രാജമുദ്രപതിപ്പിച്ച അഥിതി മന്ദിരം ഇനിയെന്ന് തുറന്ന് പ്രവർത്തിക്കാനാകുമോ എന്നതിന് മാത്രം ഉത്തരമില്ല.