പീരുമേട്:ലഹരി വിമുക്ത കേരളത്തിനായി ദീപം തെളിയിച്ച് നിയമപാലകർ. യോദ്ധാവ് പദ്ധതി പ്രകാരമാണ് ദീപാവലി ദിനത്തിൽ ഏലപ്പാറയിൽ ദീപം തെളിച്ചത്. പൊലീസ് ജനങ്ങൾക്ക് ബോധവത്ക്കരണം നടത്തി. ദീപം തെളിയിക്കലിൽ ഓട്ടോ ടാക്‌സി തൊഴിലാളികൾ, യുവജന ക്ലബ്ബ് അംഗങ്ങൾ, ചുമട്ട്‌തൊഴിലാളികൾ വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. പീരുമേട് എസ് ഐ നൗഷാദ് ഒ എച്ച്., എസ് ഐ സുനിൽകുമാർ, സി .പി ഒ ജോമോൻ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.