pachakkari

തൊടുപുഴ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കാർഷിക വികസനകർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാദ്ധമ പ്രവർത്തകർക്ക് പച്ചക്കറി തൈകൾ നൽകി. പ്രസ് ക്ലബ് ഹാളിൽ ചേർന്ന ചടങ്ങിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ സിജി ആന്റണിയിൽ നിന്നും പ്രസ് ക്ലബ് സെക്രട്ടറി ജെയ്‌സ് വാട്ടപ്പിളളിൽ തൈകൾ ഏറ്റുവാങ്ങി. ഡെപ്യൂട്ടി ഡയറക്ടർ എബ്രഹാം സെബാസ്റ്റ്യൻ, തൊടുപുഴ ബ്ലോക്ക് അസി.ഡയറക്ടർ കെ.ആർ ചന്ദ്രബിന്ദു എന്നിവർ കൃഷി വകുപ്പിന്റെ പദ്ധതികൾ വിശദീകരിച്ചു. കൃഷി ഫീൽഡ് ഓഫീസർ എം.എച്ച് സെൽമ, അസി.അഗ്രിക്കൾച്ചറൽ ഓഫീസർ ജി.എച്ച് സന്ധ്യ, പ്രസ് ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി. കെ. എ ലത്തീഫ്, അനൂപ് ഒ.ആർ, ഹാരീസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.