വെങ്ങല്ലൂർ: ചെറായിക്കൽ സുബ്രഹ്മണ്യ- ഗുരുദേവ ക്ഷേത്രത്തിൽ 30ന് സ്‌കന്ദഷഷ്ഠി ആചരിക്കും. പള്ളിയുണർത്തൽ, ഗണപതി ഹോമം, കലശം,​ ബ്രഹ്മകലശം, വിശേഷാൽ പൂജകൾ, സമൂഹ പ്രാർത്ഥന, അമൃത ഭോജനം (അന്നദാനം) എന്നിവയുണ്ടാകും. വിശേഷാൽ വഴിപാടുകളായി പാലഭിഷേകം,​ ഇളനീർ അഭിഷേകം,​ പഞ്ചാമൃതം, ഉദ്ദിഷ്ട കാര്യസിദ്ധിയ്ക്ക് ഭാഗ്യസൂക്തം,​ ഭഗവത് പാദങ്ങളിൽ നെയ്‌വിളക്ക് സമർപ്പണം, പാൽപ്പായസം എന്നിവ പ്രത്യേകമായി ചെയ്യുന്നതിന് സൗകര്യമുണ്ടാകും. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രചടങ്ങുകൾ നടക്കും. സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിതനിവാരണത്തിനും ദാമ്പത്യഭദ്രതയ്ക്കും അത്യുത്തമമാണ് സ്‌കന്ദഷഷ്ഠിവ്രതം. സുബ്രഹ്മണ്യപ്രീതിക്കായുള്ള സ്‌കന്ദഷഷ്ഠിവ്രതത്തിന് ആറു ദിവസത്തെ വ്രതാനുഷ്ഠാനമാണ് ഉത്തമം. ഇതനുസരിച്ചു തുലാമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ദിനം മുതൽ വ്രതം ആരംഭിക്കണം. ആറ് ഷഷ്ടിവ്രതം അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഒരു സ്‌കന്ദഷഷ്ഠി വ്രതം.