വണ്ടിപെരിയാർ: അറുപത്തിരണ്ടാം മൈലിൽഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ 4 പേർക്ക് പരിക്ക് പറ്റി.
അപകടത്തിൽ ഓട്ടോ റിക്ഷയിൽ സഞ്ചരിച്ചിരുന്ന വണ്ടിപ്പെരിയാർ കേരളാ ബാങ്ക് ജീവനക്കാരുൾപ്പെടെ പരക്കേറ്റു. കുമളിയിൽ നിന്നും വണ്ടിപ്പെരിയാറിനുവരികയായിരുന്ന ഓട്ടോ റിക്ഷയാണ് നിയന്ത്രണം വിട്ട് റോഡരുകിലെക്ക് മറിഞ്ഞത്. നാട്ടുകാരുടെ നേതൃത്വത്തിൽ അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തി വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ റിക്ഷ തകർന്നു. വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു