p

നെടുങ്കണ്ടം: എം.എം.മണി എം.എൽ.എയുടെ കാറിന്റെ പിൻചക്രം ഓടുന്നതിനിടെ ഊരിത്തെറിച്ചു. ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ 11.15ന് കേരള- തമിഴ്‌നാട് അതിർത്തിയായ കമ്പംമെട്ട് ചെക്പോസ്റ്റിന് സമീപത്തായിരുന്നു അപകടം. ഇടതുഭാഗത്തെ ടയറാണ് ഊരിത്തെറിച്ചത്. കൂട്ടാർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ശാഖയുടെ ഉദ്ഘാടനത്തിനായി പി.എമാരുമൊത്ത് എം.എം.മണി പോകുമ്പോഴായിരുന്നു അപകടം. കാറിന്റെ വേഗത കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി. സമീപത്തെ വർക്ക്‌ഷോപ്പിൽ തകരാർ പരിഹരിച്ച ശേഷം യാത്ര തുടർന്നു. മുമ്പും രണ്ടുതവണ സമാന സംഭവം ഉണ്ടായിട്ടുണ്ട്.