മറയൂർ: മറയൂരിൽ നിന്നും വേളാങ്കണ്ണി തീർത്ഥ യാത്ര കഴിഞ്ഞ് തിരികെ മടങ്ങവെ തമിഴ്‌നാട്ടിൽ വച്ച വാഹനാപകടത്തിൽ രണ്ട് മരണം. കോവിൽക്കടവ് ആനക്കാൽപെട്ടി എളമ്പ്‌ളാശേരി വീട്ടിൽ ജോർജ്ജ് ( റോയ്) സിനി ദമ്പതികളുടെ മകൻ എറിക്ക് ജോർജ്ജ്(11) ബീഹാർ സ്വദേശി ലേഡൻ പ്രസാദ് (37) എന്നിവരാണ് മരിച്ചത്. കോവിൽക്കടവിലെ ഫ്രണ്ട്‌സ് ബേക്കറിയുടമയായ റോയി ഭാര്യ സിനി, മക്കളായ എറിക്ക്, അപ്പു എന്നിവർ വെള്ളിയാഴ്ച വൈകുന്നേരമാണ് വേളാങ്കണ്ണി പള്ളിയിലേക്ക് പോയത്. ഞായറാഴ്ച്ച മടങ്ങി വരുമ്പോഴാണ് ദിണ്ടുക്കലിന് സമീപം വടമധുര ശിവമില്ലിന് സമീപത്ത് വെച്ചാമ് അപകടം. ഇടവഴിയിൽ നിന്നും ബൈപ്പാസിലേക്ക് സൈക്കിളിൽ മെയിൽ റോഡിലേക്ക് പ്രവേശിച്ച ബീഹാർ സ്വദേശിയെ രക്ഷിക്കാൻ വേണ്ടി ബ്രേക്ക് ചെയ്തപ്പോഴാണ് അപകടം സംഭവിച്ചത്. വാഹനം ഓടിച്ച റോയിയോടൊപ്പം മുൻവശത്തെ സീറ്റിലായിരുന്നു എറിക്ക് . തെറിച്ച് മുൻവശത്തെ ഗ്ലാസ്സിൽ ഇടിച്ചപ്പോൾ തലക്കേറ്റ പരിക്കിനെ തുടർന്നാണ് മരണം. അപകടത്തിൽപ്പെട്ട ബീഹാർ സ്വദേശി അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം . പരിക്കേറ്റ എറിക്കിനെ വടമധുര ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഒൻപത് മണിയോടെ മരണം സംഭവിച്ചു.
ദിണ്ടുക്കൾ , മധുര പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് വീട്ടിൽ എത്തിച്ച ശേഷം സഹായഗിരി സെന്റ്. മേരീസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. മറയൂർ സെന്റ്, മേരീസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. എറിക്.