നെടുങ്കണ്ടം: നെടുങ്കണ്ടം, ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധിയിൽ പിടികൂടിയത് 5 കഞ്ചാവ് കേസുകൾ. പിടിയിലായ പ്രതികൾക്കെല്ലാം നല്ല നടപ്പിന് കൗൺസിലിങ് നൽകി​. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ 4 പേരിൽ നിന്നായി 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. . ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധിയിൽ 50 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിലായി. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നെടുങ്കണ്ടം സി.ഐ ബി.എസ്.ബിനു, ഉടുമ്പൻചോല എസ്‌ഐ അബ്ദുൽ കനി, പൊലീസ് ഉദ്യോഗസ്ഥരായ സഞ്ജു, ഷാനു വാഹിദ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവും കഞ്ചാവ് ബീഡികളുമായി പ്രതികളെ പിടികൂടിയത്. ഇവർക്ക് കഞ്ചാവ് എത്തിച്ചവരുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. കഞ്ചാവ് കേസിൽ പിടിയിലായ യുവാക്കൾക്ക് പൊലീസ് സ്റ്റേഷനോട് അനുബന്ധിച്ച് ആരംഭിച്ച പ്രത്യേക കേന്ദ്രത്തിലാണ് കൗൺസിലിഗ് നൽകി​യത്.