koda

പീരുമേട്: കാഴ്ച്ചയ്ക്ക് ഏറെ ഭംഗിയും മനസിന് സുഖം പകരുമെങ്കിലും കോടമഞ്ഞിൽ യാത്രക്കാർക്ക് വില്ലനാവുകയാണ്. മുണ്ടക്കയം കുമിളി കുട്ടിക്കാനം. കട്ടപ്പന , റൂട്ടിലെ യാത്ര ദുഷ്‌കരമാക്കിക്കൊണ്ടാണ് കോടമഞ്ഞ് പെയ്തിറങ്ങുന്നത്. വിനോദ സഞ്ചാരികൾക്ക് കൗതകം പകരുമെങ്കിലും യാത്ര ദുഷ്‌ക്കരവും അപകടം പതിയിരിക്കുന്നതുമാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്. , അലക്ഷ്യമായി ഡ്രൈവ് ചെയ്താൽ അപകടത്തിൽ പെട്ടതു തന്നെ. റോഡ് കാണാനാകാത്ത വിധത്തിലുള്ള മഞ്ഞ് കൊടുംവളവും കയറ്റവും ഇറക്കവും നിറഞ്ഞ റോഡിലൂടെ വാഹനം ഓടിക്കാൻ വളരെയേറെ ബുദ്ധിമുട്ടുകയാണ്. തൊട്ട് മുമ്പിലുള്ള വാഹനം പോലും കാണാനാകുന്നില്ല. കഠിനമായ തണുപ്പും ഉള്ളതിനാൽ കിലോമീറ്റർ യാത്ര ചെയ്ത് എത്തുന്ന ഡ്രൈവർമാർ ഉറങ്ങാനും ഇട നൽകും.

രണ്ടു മാസത്തിനുള്ളിൽ പത്തിലധികം അപകടങ്ങൾ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിലുണ്ടായിട്ടുണ്ട് .ഈ അപകടത്തിൽ രണ്ടു പേർ മരണമടയുകയും ചെയ്തു. പുറത്തു നിന്നു വരുന്ന വാഹനങ്ങൾ റോഡ് പരിചതമല്ലാത്തതും ചാറ്റൽ മഴയും, അപകടത്തിന്റെ തീവ്രത കൂട്ടും.

വഴിമുടക്കിയായി കന്നുകാലികൾ

കോടമഞ്ഞിൽ റോഡ് പോലും കാണാൻ കഴിയാതെ വാഹനം ഓടിച്ചെത്തുമ്പോൾ റോഡിന് നടുവിൽ വിശ്രമിക്കുന്ന കന്നുകാലികളും അപകട ഭീഷണിയും ഉയർത്തുന്നു. പള്ളിക്കുന്നു മുതൽ കുമളി വരെ റോഡിൽ കന്നുകാലി കൂട്ടങ്ങൾ അപകടഭീക്ഷണി ഉയർത്തുകയാണ്. മുണ്ടക്കയം കുമിളി , കുട്ടിക്കാനം കടപ്പന റൂട്ടിലും വാഹനം ഓടിക്കുന്ന ഡ്രൈവർമാർ വളരെയേറെ ശ്രദ്ധിക്കണമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.