
തൊടുപുഴ: കെ.എസ്.ഇ.ബി. പെൻഷനേഴ്‌സ് അസോസിയേഷൻ വനിതാ വേദി ജില്ലാ സമ്മേളനം മൂലമറ്റം എച്ച്.ആർ.സി ഹാളിൽ ജില്ലാ കൺവീനർ ഇന്ദിരാ കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി.ശ്രീകുമാരി അമ്മ യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സിഗോപിനാഥൻ നായർ മുഖ്യ പ്രഭാഷണം നടത്തി.കേന്ദ്ര സർക്കാർ കഴിഞ്ഞ ആഗസ്റ്റിൽ പാർലമെന്റിൽ അവതരിപ്പിച്ച വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബില്ലിനെതിരെ രാജ്യത്ത് നടന്നു വരുന്ന പ്രക്ഷോഭണങ്ങളിൽ സജീവമായി പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു.
ഇന്ദിര കൃഷ്ണൻ കൺവീനറും ലളിത, ശ്യാമള, വിലാസിനി എന്നിവർ ജോയിന്റ് കൺവീനർ മാരുമായുള്ള പതിനൊന്നംഗ കമ്മിറ്റിയെ യോഗം തെരഞ്ഞെടുകത്തു. ജി.സുകുമാരൻ നായർ സ്വാഗതവും പി.എസ് ഭോഗീന്ദ്രൻ നന്ദിയും പറഞ്ഞു.