തൊടുപുഴ: അരിക്കുഴ സെന്റ് ജോർജ് കപ്പേളയിൽ വിശുദ്ധ യൂദാശ്ളീഹയുടെ തിരുനാൾ 28,29,30 തിയതികളിൽ നടക്കും. 28ന് വൈകുന്നേരം5ന് കൊടിയേറ്റ്. 5.30 ന് വി. കുർബാന, സന്ദേശം , നൊവേന ഫാ. തോമസ് കല്ലറയ്ക്ക്ൽ നിർവ്വഹിക്കും. 29ന് വൈകുന്നേരം 5.30 ന് വി. കുർബാന, സന്ദേശം , നൊവേന ഫാ. ജിനിൽ പീച്ചാനിക്കുന്നേൽ നിർവ്വഹിക്കും. 30ന് വൈകുന്നേരം 5.15 ന് ആഘോഷമായ തിരുനാൾ കുർബാനയും സന്ദേശവും ഫാ. ജോർജ് നെടുങ്ങാട്ട് നിർവ്വഹിക്കും. 7 ന് പഞ്ചായത്ത് കവലയിലേയ്ക്ക് തിരിപ്രദക്ഷിണം നടക്കും. ഫാ. മാത്യു നന്ദളത്ത് കാർമ്മികത്വം വഹിക്കും.