അറക്കുളം :സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടിൽ ഒക്‌ടോബർ 29, 30 തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലാ സിവിൽ സർവ്വീസ് കായികമേള നവംബർ 10, 11 തീയതികളിൽ നടക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന സർക്കാർ ജീവനക്കാരുടെ എൻട്രികൾ നവംബർ 3 വരെ സ്വീകരിക്കും. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർ നവംബർ 10 ന് രാവിലെ 8 മണിക്ക് അറക്കുളം സെന്റ് ജോസഫ്‌സ്‌കോളേജ് ഗ്രൗണ്ടിൽ എത്തിച്ചേരണം. ഫോൺ 04862 232499, 9895112027.