തൊടുപുഴ: വെങ്ങല്ലൂർ മിന്നൽ സൈക്കിൾസിന് സമീപത്തു നിന്ന് ജെ.സി.ഐ. തൊടുപുഴ ഗ്രാന്റിന്റെ നേതൃത്വത്തിൽമയക്കുമരുന്നിനും ലഹരിക്കുമെതിരെ ഇന്ന് ബോധവൽക്കരണ സൈക്കിൾ റാലി നടത്തും. രാവിലെ 10 ന് ജെ.സി.ഐ. തൊടുപുഴ ഗ്രാന്റിന്റ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽഎക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി.എ. സലിം റാലി ഉദ്ഘാടനം ചെയ്യും. സോൺ പ്രസിഡന്റ് അർജുൻ കെ നായർ മുഖ്യ പ്രഭാഷണം നടത്തും. സോൺ വൈസ് പ്രസിഡന്റ് എബി ജെയിംസ്,
സോൺ ഡയറക്ടർ പ്രോഗ്രാം അനഘ ഷിബു എന്നിവർലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകും.