കാഞ്ഞാർ : കാഞ്ഞാർ മഹാദേവ സുബ്രമണ്യ ക്ഷേത്രത്തിൽ സ്‌കന്ദ ഷഷ്ഠി ദിനാചരണം ഞായറാഴ്ച്ച നടക്കും. വിശേഷാൽ പൂജകൾ .ദ്രവ്യ കലശാഭിഷേകം.പഞ്ചവിംശതി കലശാഭിഷേകം.പുഷ്പാഭിഷേകം എന്നിവ ക്ഷേത്രം മേൽശാന്തി കെഎം മഹേഷ് ശാന്തിയുടെ മുഖ്യ കാർമി കത്വത്തിൽനടക്കും. തുടർന്ന് അന്നദാനം.
കഞ്ഞിക്കുഴി: കഞ്ഞിക്കുഴി ശിവസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്‌കന്ദ ഷഷ്ഠി ക്ഷേത്രാചാര്യൻമാരുടെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച്ച നടക്കും. രാവിലെ ഏഴിന് ഗണപതിഹോമം,ഒൻപതിന് സ്കന്ദ ഷഷ്ഠി പൂജ ആരംഭം, 12.30 ന് ദ്രവ്യാഭിഷേകം, തുടർന്ന് ദേശക്ഷീരകലശാഭിഷേകം, പഞ്ചഗവ്യം, നവകം, കാണിക്ക സമർപ്പണം.