തൊടുപുഴ: ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുമായി പന്നിമറ്റം അനുഗ്രഹ നികേതൻ സ്‌പെഷ്യൽ സ്‌കൂളിലെ കുട്ടികളും. തൊടുപുഴ മങ്ങാട്ടുകവലയിൽ കുട്ടികളുടെ നേതൃത്വത്തിൽ യോഗവും ഫ്ളാഷ് മോബും നടത്തി. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ എൻ. ബാബു പിള്ള ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ മുഹമ്മദ് അഫ്‌സൽ അദ്ധ്യക്ഷത വഹിച്ചു. വിമുക്തി കോ- ഓർഡിനേറ്റർ ഡജോ ദാസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി.ടി.എ പ്രസിഡന്റ് ബെന്നി, എം.പി.ടി.എ പ്രസിഡന്റ് സിന്ധു റോയി തുടങ്ങിയവർ പ്രസംഗിച്ചു. പെയ്ഡ് സംഘടനയുടെ ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ സ്വാഗതവും സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജൂബിയൻസ് നന്ദിയും പറഞ്ഞു. സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർഥികൾ ഫ്ളാഷ് മോബും ഗാനവും അവതരിപ്പിച്ചു.