ഇടുക്കി :ജില്ലയിൽ കരിമണ്ണൂരിൽ തുടക്കമിട്ട രണ്ടാംഘട്ട നവകേരളം മാപ്പത്തോൺ തുടർ പ്രവർത്തനങ്ങൾ കാമാക്ഷി, കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഇരട്ടയാർ പഞ്ചായത്തുകളിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലും നടത്തും.
അടുത്തമാസം പകുതിയോടെ ഈ ഇടങ്ങളിലെ മാപ്പത്തോൺ പ്രവർത്തനങ്ങളാരംഭിക്കും.ഈ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ നദികൾ, നീർച്ചാലുകൾ, തോടുകൾ, അരുവികൾ എന്നിവയെയെല്ലാം നവകേരളം റിസോഴ് പേഴ്‌സൺമാരുടെ നേതൃത്വത്തിലുള്ള സംഘം അടയാളപ്പെടുത്തും.നവകേരളവും സംസ്ഥാന ഐ.ടി.മിഷനും ചേർന്നാണ് മാപ്പത്തേൺ സംഘടിപ്പിക്കുന്നത്.ഐ.ടി. മിഷനാണ് വിവിധ ദ്ദേശസ്ഥാപനങ്ങളിലെ ജലസ്രോതസ്സുകളുടെ ഉപഗ്രഹചിത്രങ്ങൾ ലഭ്യമാക്കുക. ഈ സ്രോതസ്സുകളിൽ നേരിട്ടെത്തി മൊബൈൽ ഫോണിലൂടെ അടയാളപ്പെടുത്തുന്നതാണ് മാപ്പത്തോൺ. തുടർന്നവയെ ഡിജിറ്റൈസ് ചെയ്യും.
ഓരോ പ്രദേശത്തെയും മാപ്പത്തോൺ പൂർത്തിയാക്കിയ ശേഷം രേഖകൾ ദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുമെന്ന് നവകേരളം ജില്ലാ കോർഡിനേറ്റർ ഡോ. വി.ആർ. രാജേഷ് അറിയിച്ചു.മനുഷ്യരുടെ ആവാസവ്യവസ്ഥയ്ക്ക് തടസ്സമാകാതെ ദുരന്ത പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് മാപ്പത്തോൺ പദ്ധതി.യിലൂടെ ലക്ഷ്യമിടുന്നത്.