വണ്ടിപ്പെരിയാർ : ഗ്രാമ പഞ്ചായത്ത് പരിധിയിൽപ്പെട്ട കർഷകർക്ക് കൃഷിയി ഇടാധിഷ്ഠിത ആസൂത്രണം പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷ വണ്ടിപ്പെരിയാർ കൃഷിഭവനിൽ സമർപ്പിക്കാവുന്നതാണ്. കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവ്വകലാശാലയിലെയും ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ഫാം പ്ലാൻ തയാറാക്കി നൽകും. അതനുസരിച്ച് ശാസ്ത്രീയ കൃഷി രീതി അവലംബിച്ച് കാർഷിക വരുമാനം വർദ്ധിപ്പിക്കലാണ് ലക്ഷ്യം. 10 സെന്റ് മുതൽ 2ഏക്കർ വരെ സ്വന്തമായി കൃഷിഭൂമി ഉള്ളവർക്കും പുതുതായി കൃഷി ചെയ്യാൻ താല്പര്യം ഉള്ളവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.അപേക്ഷ കൃഷിഭവനിൽ ലഭ്യമാണ്.അപേക്ഷയോടൊപ്പം 2022-23 വർഷം കരം തീർത്ത രസീതിന്റെ പകർപ്പ് ,ആധാറിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം അപേക്ഷകൾ ഇന്ന് മുതൽ 31 വരെ കൃഷിഭവനിൽ സ്വീകരിക്കും