ഇടുക്കി: ശിശുദിനാഘോഷം സമുചിതമായി ആചരിക്കുന്നത് സംബന്ധിച്ചുള്ള ജില്ലാതല സംഘാടകസമിതി രൂപീകരണയോഗം ജില്ലാ കളക്ട്രേറ്റ് ഹാളിൽ 28 ന് ഉച്ചക്ക്‌ശേഷം 2.30 ന്‌ചേരുന്നു. വാഴത്തോപ്പ് എച്ച്.ആർ.സി ഹാളിൽ നടക്കുന്ന ജില്ലാതല മത്സരങ്ങൾ, കുട്ടികളുടെ പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പ്, വാഴത്തോപ്പ് ജി.എച്ച്.എസ് ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന ജില്ലാതല റാലി തുടങ്ങിയ പരിപാടികൾ വിജയിപ്പിക്കുന്നത് സംബന്ധിച്ചാണ്‌യോഗമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.