തൊടുപുഴ : സ്‌കൂൾ കലോത്സവത്തിൽ അറബി, സംസ്‌കൃത മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വ്യക്തിഗത ഇനങ്ങൾ വെട്ടി കുറച്ച് വരുത്തിയ മാറ്റങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാഷാദ്ധ്യാപക സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ തൊടുപുഴ വിദ്യാഭ്യാസ സമുച്ചയത്തിനു മുൻപിൽ പ്രതിഷേധ കലോത്സവം നടത്തി.അദ്ധ്യാപകർ വിദ്യാർത്ഥികളായി കലോത്സവത്തിന്റെ ചെസ് നമ്പറുകൾ ധരിച്ച് അറബി, സംസ്‌കൃത മത്സര ഇനങ്ങൾ വേദിയിൽ അവതരിപ്പിച്ചാണ് പ്രതിഷേധിച്ചത്. പ്രതിഷേധ കലോത്സവത്തിൽ കെ എ .റ്റി. എഫ് ജില്ലാ സെക്രട്ടറി മൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ. പി. സി. സി. ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ ഉദ്ഘാടനംചെയ്തു. കെ എസ് ടി എഫ് സംസ്ഥാന സമിതി അംഗം വിജയലക്ഷ്മി, കെ പി എസ് ടി. എ മീഡിയ സെൽ ചെയർമാൻഅനീഷ് കെ ജോർജ്, എൻ ടി യു.സെക്രട്ടറി കെ കെ സുരേഷ്, കെ എസ് ടി എഫ് ജില്ലാ സെക്രട്ടറി മിനിമോൾ. ആർ, കെ.എം എ പ്രതിനിധി സുനീർ എൻ യു തുടങ്ങിയ സംഘടന പ്രതിനിധികളും , സുഹറാ വി. ഐ, അനീസ് അലി ഉമൈബാൻ, അമൃത.ആർ നായർ, സിന്ധുജി, ഷാഹിദ കെ ഐ തുടങ്ങിയവർ പ്രസംഗിച്ചു.