ഇടവെട്ടി :രണ്ടാം വാർഡ് ആർപ്പാമറ്റം ഭാഗത്ത് കുടുംബനാഥനായ യുവാവ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ രണ്ടാം വാർഡ് മെമ്പർ സുബൈദ അനസിനെതിരെ യു ഡി എഫ് പ്രതിഷേധം.
ഇന്നലെ ഇടവെട്ടി ഗ്രാമ പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് കമ്മിറ്റിക്ക് എത്തിയപ്പോഴാണ് പ്രതിഷേധം നടത്തിയത്.
യു ഡി എഫ് അംഗങ്ങൾ പ്രതിഷേധ സൂചകമായി യോഗം ബഹിഷ്‌കരിച്ച് ഹാളിൽ നിന്നും ഇറങ്ങിപ്പോയി.ബഹിഷ്‌കരണത്തിന് ശേഷം പഞ്ചായത്ത് ഗേറ്റിന് സമീപം യു ഡി എഫ് പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.
മെമ്പറുടെയും സംഘത്തിന്റെയും അധികാര ദുർവിനിയോഗം മൂലമാണ് യുവാവായ ഒരു കുടുംബനാഥന് ആത്മഹത്യ ചെയ്യേണ്ടി വന്നത്.
ഗ്രൂപ്പ് വൈരം തീർക്കാൻ വേണ്ടിയുള്ള ചക്കളത്തിപ്പോരാട്ടമാണ് ഒരു പാർട്ടി കുടുംബം കൂടി അനാഥമാകാൻ കാരണമായത്.
യോഗത്തിൽ നൗഷാദ് വഴിക്കൽപുരയിടം അദ്ധ്യക്ഷത വഹിച്ചു.യു ഡി ഫ് നേതാക്കളായ ലത്തീഫ് മുഹമ്മദ് , ബേബി കാവാലം, എ കെ സുഭാഷ് കുമാർ, അസീസ് ഇല്ലിക്കൽ , അബ്ബാസ് വടക്കേൽ . അഷറഫ് എം പി , സലിം മുക്കിൽ, നിസാർ ഇടവെട്ടി ,അജിനാസ് കാനാപ്പറമ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, അസീസ് ഇല്ലിക്കൽ , അജ്മൽ ഖാൻ, ബിൻസി മാർട്ടിൻ , താഹിറ അമീർ , തുടങ്ങിയവർ പ്രസംഗിച്ചു.