exise

കുമളി: മുൻവൈരാഗ്യത്തിന്റെ പേരിൽ എക്സൈസ് ഉദ്യോഗസ്ഥനെ കാർ ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി 8.45 ന് കുമളിതേക്കടി ബൈപ്പാസ് റോഡിൽ താമര
ക്കണ്ടം ഭാഗത്ത് വച്ചാണ് സംഭവം. പരിക്കേറ്റ എക്സൈസ് പ്രിവന്റീവ് ഓഫീസർ ജോസിവർഗ്ഗീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധതെട്ട് കുമളി സ്വദേശി താക്കർ എന്ന സക്കീർ ഹുസൈനെ കസ്റ്റഡിയിലെടുത്തു.
ചെക്ക് പോസ്റ്റിലേക്ക്‌ബൈക്കിൽഡ്യൂട്ടിക്കു വന്ന ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ജോസിവർഗ്ഗീസിനെ കാറിടിപ്പിച്ച് പരിക്ക് ഏൽപ്പിക്കുകയായിരുന്നു. തക്കറിന്റെ വാഹനം ഒരിക്കൽ ചെക്‌പോസ്റ്റിൽ പരിശോധനയ്ക്ക് വിധേയമാക്കിയതാണ് പ്രകോപനകാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന.