
അടിമാലി: പോക്‌സോ കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ജില്ലാ ലീഗൽ സർവ്വീസസ് അതോററ്റി, ദേവികുളം താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ അടിമാലി ഗവ. ഹൈസ്‌ക്കൂളിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പോക്‌സോ നിയമങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ, നിയമവശങ്ങൾ, ചൂഷണത്തിൽ നിന്നും മുക്തരാകാൻ കുട്ടികൾ അറിഞ്ഞിരിക്കേണ്ട വിവിധ കാര്യങ്ങൾ തുടങ്ങിയവയൊക്കെ ബോധവൽക്കരണ പരിപാടിയിലൂടെ അവതരിപ്പിക്കപ്പെട്ടു.ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പി.എ സിറാജ്ജുദ്ദീൻ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ഉഷാ കുമാരി എം എം അദ്ധ്യക്ഷത വഹിച്ചു. അറിവ് എന്ന പരിപാടിയുടെ തുടർച്ചയായിട്ടാണ് തിരിച്ചറിവ് എന്ന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. അഡ്വ. രേഷ്മാ രാജു വിദ്യാർത്ഥികൾക്കായി ക്ലാസ് നയിച്ചു. ഡി സി പി ഒ ഗീത, അഡ്വ. പ്രവീൺ, സ്റ്റാഫ് സെക്രട്ടറി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.