അടിമാലി: ലഹരി മുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം തടയുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി എസ് എൻ ഡി പി വൊക്കേഷണൽ ആൻഡ് ഹയർ സെ ക്കന്ററി സ്‌കൂൾ ലഹരിക്കെതിരെ ജാഗ്രതാ ദീപം തെളിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ കെ ടി സാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജെ മായ, പി റ്റി എ പ്രസിഡന്റ് സിൻല, എന്നിവർ ചേർന്ന് പ്രതീകാത്മക ജാഗ്ര താ ദീപം കുട്ടികൾക്ക് കൈമാറി .ലഹരി വിരുദ്ധ പ്രചാരണാ പരിപാടികളുടെ ഭാഗമായി ഫ്‌ളാഷ് മോബുകൾ, പോസ്റ്റർ രചനാ മത്സരം, ഷോട് ഫിലിം ,യെല്ലോെലൈൻ കാമ്പയിൻ, ലഹരിക്കെതിരെ കയ്യൊപ്പ് കാമ്പയിൻ തുടങ്ങിയ വിവിധ പരിപാടികളാണ് സ്‌കൂളിൽ സംഘടിപ്പിച്ചു വരുന്നത് .നവംബർ ഒന്നിന് സ്‌കൂൾ തല ജനജാഗ്രതാ സമിതിയടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങലയും ഒരുക്കുന്നുണ്ട്. മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം 31 ന് എൻഎസ്എസ്, സകൗട്ട് ആൻഡ് ഗൈഡ്, എസ് പി സി, ജെ ആർ സി എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിൽ സൈക്കിൾ റാലി, ഫ്‌ളാഷ് മോബ് എന്നിവയുംനടത്തും.