തൊടുപുഴ: എൻജിഒ അസോസിയേഷൻ സ്ഥാപക ദിനത്തോടനുബന്ധിച്ച് തൊടുപുഴ വെസ്റ്റ് ബ്രാഞ്ചിൽ പതാക ദിനംആചരിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ദിപു പി.യു. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ സംഘടനാ പതാക ഉയർത്തി.
സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, ക്ഷാമബത്ത അനുവദിക്കുക, മെഡിസെപ്പിൽ സർക്കാർ പങ്കാളിത്തം ഉറപ്പാക്കുക, എൻ പി എസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിേഷേധ പ്രകടനവും ധർണ്ണയും നടത്തി.പ്രതിഷേധ പരിപാടികൾ ജില്ലാ സെക്രട്ടറി സി. എസ്. ഷമീർ ഉദ്ഘാടനം ചെയതു. . ബ്രാഞ്ച് പ്രസിഡണ്ട് ദിപു പി.യു. അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ യു.എം. ഷാജി, വി.ബി.അജിതൻ, സെക്രട്ടറി അലക്‌സാണ്ടർ ജോസഫ്, ട്രഷറർ ദിലീപ് ജോസഫ്, വനിതാ ഫോറം കൺവീനർ ബുഷ്ര, സിനു പി.എസ്., റെജീന, ദീപാ ചന്ദ്രൻ, .പീറ്റർ കെ.അബ്രഹാം, .സാബു തുടങ്ങിയവർ പ്രസംഗിച്ചു.അറിയിച്ചു.