
കരിമണ്ണൂർ: നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി കരിമണ്ണൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിട്ടറിംഗ് സിസ്റ്റത്തിന്റെയും ക്യൂ .ആർ. കോഡ് പ്രകാശനത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സോണിയ ജോബിൻ, പഞ്ചായത്തംഗങ്ങളായ ഷേർളി സെബാസ്റ്റ്യൻ, ആൻസി സിറിയക്ക് .ബിബിൻ അഗസ്റ്റ്യൻ, എം.എം. സന്തോഷ് കുമാർ , ജീസ് ആയത്തുപാടം, ലിയോ കുന്നപ്പിള്ളിൽ, ടെസിവിൽസൺ, സി.ഡി.എസ്. ചെയർ പേഴ്‌സൺ പുഷ്പ വിജയൻ , അസി.സെക്രട്ടറി ജിഷ പി.യു., കെൽട്രോൺ പ്രോജക്ട് അസിസ്റ്റന്റ് ഷിബിന അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.
വാതിൽപ്പടി ശേഖരണത്തിലെ ന്യൂനതകൾ കണ്ടെത്തി ശേഖരണം നൂറു ശതമാനത്തിലെത്തിക്കുന്നതിനും സുസ്ഥിര പാഴ് വസ്തു ശേഖരണ സംവിധാനത്തിലൂടെ ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കുന്നതിനുള്ളതിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ മാലിന്യത്തിൽ നിന്നും വരുമാനം കണ്ടെത്തുക, തൊഴിൽ ലഭ്യത, പ്രാദേശിക സമ്പത് വ്യവസ്ഥ, പൊതുജനാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനും പൊതു ഇടങ്ങളുടെയും, ജലാശയങ്ങളുടെയും വൃത്തിയും ശുചിത്വവും ഉറപ്പാക്കുന്നതിനും സഹായകമാകും.