തൊടുപുഴ : ന്യൂ ഇൻഡ്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി തെരഞ്ഞെടുത്ത ജില്ലാതല റിസോഴ്‌സ് പേഴ്‌സൻമാർക്കും ഇൻസ്ട്രക്ടർമാർക്കും വേണ്ടിയുള്ള മൂന്നാർ മേഖല അദ്ധ്യാപക പരിശീലനം തുടങ്ങി. ജില്ലയിൽ അവശേഷിക്കുന്ന നിരക്ഷരരെയും സാക്ഷരരാക്കുക എന്നതാണ് ന്യൂ ഇൻഡ്യ ലിറ്ററസി പ്രോഗ്രാമിന്റെ ലക്ഷ്യം. കാന്തല്ലൂർ, മറയൂർ, മൂന്നാർ, ദേവികുളം, ചിന്നക്കനാൽ, അടിമാലി പഞ്ചായത്തുകളിലെ റിസോഴ്‌സ് പേഴ്‌സൻമാരും ഇൻസ്ട്രക്ടർമാരുമാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.
മൂന്നാർ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ അഡ്വ.എം ഭവ്യ ഉദ്ഘാടനം ചെയ്തു .ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ അദ്ധ്യക്ഷയായിരുന്നു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾ കരീം,റിസോഴ്‌സ് പേഴ്‌സൻ ബെന്നി ഇലവുംമൂട്ടിൽ, അസി.കോർഡിനേറ്റർ ജെമിനി ജോസഫ്,വിനു പി ആന്റണി, ഡെയ്‌സി ചാക്കോ, വാസന്തി ശക്തി, ഏലിയാമ്മ ജോയിഎന്നിവർ നേതൃത്വം നല്കി.