തൊടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ '' ഉണർവ്- 2022" ദ്വിദിന നേതൃത്വ ക്യാമ്പ് 29,30 തിയതികളിൽ കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. 29 ന് രാവിലെ 10.15 ന് യൂണിയൻ ചെയർമാൻ എ.ജി.തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വൈദിക യോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തിഭദ്രദീപ പ്രകാശനം നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലർമാരായ പി.എസ്.എൻ ബാബു, സി.എം.ബാബു, യോഗം വിദ്യാഭ്യാസ സെക്രട്ടറി, സി.പി.സുദർശനൻ,ഗിരീഷ് കോനാട്ട് (പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയൻ), റ്റി. അനിയപ്പൻ ( അഡ്മിനിസ്ട്രേറ്റർ, എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ) എന്നിവർ സംസാരിക്കും. യൂണിയൻ കൺവീനർ വി.ബി.സുകുമാരൻ സ്വാഗതവും യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് .കമ്മിറ്റിയംഗം സ്മിത ഉല്ലാസ് നന്ദിയും പറയും.
11.30 മുതൽ ''എസ്.എൻ.ഡി.പി യോഗം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ യോഗം കൗൺസിലർ പി.റ്റി. മന്മഥനും ഉച്ചകഴിഞ്ഞ് 2 മുതൽ ''എസ്.എൻ.ഡി.പി യോഗവും പോഷക സംഘടനകളും "" എന്ന വിഷയത്തിൽ യോഗം കൗൺസിലർ ഷീബ വേണുഗോപാലും വൈകിട്ട് 3.45മുതൽ '' യോഗ ചരിത്രവും സംഘടനാ നിയമങ്ങളും "" എന്ന വിഷയത്തിൽ കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശിയും ക്ളാസ് നയിക്കും.
30 ന് രാവിലെ 9.30 ന് ''ഗുരുദേവന്റെ ഈശ്വരീയത " എന്ന വിഷയത്തിൽ അഡ്വ. രാജൻ മഞ്ചേരിയും . 11.45 മുതൽ '' ആരാണ് നേതാവ് "" എന്ന വിഷയത്തിൽ ചങ്ങനാശ്ശേരി യൂണിയൻസെക്രട്ടറി, സുരേഷ് പരമേശ്വരനും ക്ളാസ് നയിക്കും. 12.45 മുതൽ ക്യാമ്പ് അവലോകനം. ഉച്ചകഴിഞ്ഞ് 2 ന് യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷിന്റെ അദ്ധ്യക്ഷതയിൽചേരുന്ന സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സി.പി.സുദർശനൻ, ഷിബു.പി.റ്റി, കെ.കെ.മനോജ്, എ.ബി സന്തോഷ്, സി.വി.സനോജ്, സ്മിത ഉല്ലാസ് എന്നിവർ സംസാരിക്കും. യൂണിയൻ ചെയർമാൻ എ.ജി.തങ്കപ്പൻ സ്വാഗതവും കൺവീനർ വി.ബി.സുകുമാരൻ നന്ദിയും പറയും.