രാജാക്കാട് :രാജാക്കാട് ജനമൈത്രി പോലീസ്,ബൈസൺവാലി ഗ്രാമ പഞ്ചായത്ത്,ലയൺസ് ക്ലബ്ബ്, മർച്ചന്റ് അസോസിയേഷൻ,ഇടുക്കി ടഗ് ഓഫ് വാർ അസോസിയേഷൻ,വിവിധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഞാനും ഒരു യോദ്ധാവ് എന്ന മുദ്രാവാക്യമുയർത്തി ബൈസൺവാലിയിൽ ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തി.ബൈസൺവാലി ടൗണിൽ നിന്നാരംഭിച്ച റാലി ഗവ.ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിലെത്തിയപ്പോൾ നടന്ന
പൊതുസമ്മേളനം ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബൈസൺവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബൈജു കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.മൂന്നാർ ഡിവൈ.എസ്.പി കെ.ആർ മനോജ് ലഹരി വിരുദ്ധ പ്രഭാഷണം നടത്തി.രാജാക്കാട് സർക്കിൾ ഇൻസ്‌പെക്ടർ ബി.പങ്കജാക്ഷൻ സ്വാഗതവും സബ് ഇൻസ്‌പെക്ടർ ഫ്രാൻസീസ് ജോസഫ് നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ജനപ്രിതിനിധികളായ ഷാന്റി ബേബി, രാജമ്മ രാധാകൃഷ്ണൻ,കൊച്ചുറാണി ഷാജി,അലോഷി തിരുതാളിൽ,റോയിച്ചൻ കുന്നേൽ,കുര്യാക്കോസ് ചേലമൂട്ടിൽ, ഷൈലജ സുരേന്ദ്രൻ,എം എസ് രാജു,സിജു ജേക്കബ്ബ്,എം.എസ് സന്തോഷ്,ആതിര ഗിരിഷ്, ഫാ.ഡൊമിനിക് കോയിക്കൽ എന്നിവർ പ്രസംഗിച്ചു.രാജാക്കാട് ജനമൈത്രി പൊലീസ് 1000 കുട്ടികളുടെ പങ്കെടുപ്പിച്ച് നിർമ്മിച്ച കുഞ്ഞാറ്റ കിളികളും കൂട്ടുകാരും എന്ന വീഡിയോ ആൽബത്തിന്റെ പ്രകാശനവും ജില്ലാ പൊലീസ് മേധാവി നിർവഹിച്ചു.തുടർന്ന് ജില്ലതല വടംവലി മത്സരവും വനിതകളുടെ വടം വലി മത്സരവും നടത്തി.