മറയൂർ:ദേവികുളം അഡീഷണൽ ഐ.സി.ഡി.എസ് പരിധിയിലെ മറയൂർ പഞ്ചായത്തിൽ നിലവിലുളളതും ഭാവിയിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ളതുമായ അങ്കണവാടി വർക്കർ, ഹെൽപർ തസ്തികകളിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായവരും, 18-46 ന് ഇടയിൽ പ്രായമുള്ളവരുമായിരിക്കണം അങ്കണവാടി വർക്കർ അപേക്ഷകർ. എഴുതാനും വായിക്കാനും അറിയാവുന്നവരും എസ്.എസ്.എൽ.സി പാസാവാത്തവരും 18-46 ന് ഇടയിൽ പ്രായമുള്ളവർക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകർ. നവംബർ 15 വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫോം ദേവികുളം അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിൽ ലഭിക്കും. ഫോൺ: 04865230601.