ഇടുക്കി :ജില്ലയിൽ 170 സർവ്വെയർമാരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന്റെ അഭിമുഖം നവംബർ 2, 3 തീയതികളിലായി രാവിലെ 10 മുതൽ ഇടുക്കി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. ''എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്'' എന്ന ലക്ഷ്യം നാലു വർഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയിൽ സർവ്വെ ചെയ്ത് കൃത്യമായ റിക്കാർഡുകൾ തയ്യാറാക്കുന്നതിനാണ് താൽക്കാലികമായി നിയമിക്കുന്നത്. ഇന്റർവ്യൂവിനുള്ള കത്ത് ലഭിക്കാത്തവർ എംപ്ലോയ്‌മെന്റ് ഐഡി, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, എഴുത്ത് പരീക്ഷ ഹാൾ ടിക്കറ്റ് എന്നിവ സഹിതം ഇടുക്കി കളക്ട്രേറ്റിലുള്ള സർവ്വെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുമായി ബന്ധപ്പെടണം.