പീരുമേട് : തോട്ടം തൊഴിലാളികളുടെ ശമ്പളം 700 രുപയാക്കുക , സർക്കാരിന്റെ തൊഴിലാളി ദ്രോഹനടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഹൈറേഞ്ച് പ്ലാന്റെഷൻ എംപ്ലോയിസ് യൂണിയൻ (ഐ.എൻ. റ്റി.യു.സി)ലേബർ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ കെ.പി. സി.സി. സെക്രട്ടറി എം. എൻഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.സിറിയക് തോമസ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി. എക്‌സി.മെബർ എ.പി. ഉസ്മാൻ,യൂണിയൻ വർക്കിംഗ് പ്രസിഡന്റ് പി.കെ. രാജൻ,എം.ഡി.അർജുനൻ,പി.എം.ജോയി, പി.എം.വർക്കി,കെ.കെ. ജനാർദ്ദനൻ,പി.ടി.വർഗീസ്,ജോൺ വരയന്നൂർ, ആർ.ഗണേശൻ, ജി.മഹേന്ദ്രൻ,എസ്.ഗണേശൻ,കെ.സി.സുകൂമാരൻ,കുമാർദാസ്,നജീപ് തേക്കിൻ കാട്ടിൽ എന്നിവർ പ്രസംഗിച്ചു.