വെള്ളത്തൂവൽ: നിർമ്മാണം പൂർത്തിയായി അഞ്ചുമാസംതികയുംമുമ്പേറോഡ്തകർച്ചയുടെ വക്കിൽ. സെൻട്രൽ റോഡ് ഫണ്ടിൽ നിന്നും 10കോടിരൂപഅനുവദിച്ച് എൻഎച്ചിന്റെമേൽനോട്ടത്തിൽ നിർമ്മിച്ച വെള്ളത്തൂവൽ-മുതുവാൻകുടി റോഡാണ് മാസങ്ങ
ൾക്കുള്ളിൽ തകർന്നത്.
20 വർഷമായി തകർന്ന് കിടന്നിരുന്ന ആറ് കിലോമീറ്റർ ദൂരംവരുന്നറോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രതിഷേധ സമരങ്ങൾ നടന്നിരുന്നു ഇതേ തുടർന്ന് അന്നത്തെ എം.പി ജോയീസ് ജോർജിന്റെ ഇടപെടീൽ മൂലമാണ്‌സെൻട്രൽ റോഡ്ഫണ്ടിൽനിന്നും പത്തുകോടിരൂപഅനുവദിച്ചത് നാലുവർഷം മുമ്പ് തുടങ്ങിയ പണി പൂർത്തിയായത് ഇക്കഴിഞ്ഞ മാർച്ചിലാണ്. തുടർന്നുള്ള മാസ ങ്ങളിൽ പെയ്ത കനത്ത മഴയിൽ മുതുവാൻകുടി മുതൽ വെള്ളത്തൂവൽവരെ എട്ടിടങ്ങളിൽ റോഡരികിടിഞ്ഞ് അപകട ഭീഷണിയിലായിരിക്കുകയാണ് ഓടനിർമ്മിക്കാതെയും ഇവിടങ്ങളിലുള്ള അടഞ്ഞ കലുങ്കുകൾ തുറക്കാതെയും റോഡിന്റെ ചരിവിലും , നിശ്ചിത അളവിൽ ഘനമില്ലാതെയുള്ള റോഡ് നിർമ്മാണത്തിലെ അപാകതയാണ് റോഡ് തകർ യ്ക്ക് കാരണമായത്.
തകർന്നമുതുവാൻകൂടി- വെള്ളത്തൂവൽറോഡ്