ഇടുക്കി. രാജ്യത്തിന്റെ ഭരണഘടനയോടും ഫെഡറൽ തത്വങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണ് കേരളാ ഗവർണ്ണർ നടത്തുന്നതെന്ന് എൻ സി. പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്പാക്കൽ പറഞ്ഞു.ഭരണഘടനാ പ്രകാരം ഒരു മന്ത്രിയെ നിയമിക്കാനോ പുറത്താക്കാനോ അധികാരമില്ലന്ന് അറിഞ്ഞിട്ടും ധനമന്ത്രി കെ.എൻ ബാലഗോപാലിനെ പുറത്താക്കണമെന്ന് ആവശ്യപെട്ട ഗവർണ്ണർ കേരളത്തിലെ പൊതു സമൂഹത്തിനു മുമ്പിൽ സ്വയം അപഹാസ്യനായി മാറി.സംഘ പരിവാർ അജണ്ട നടപ്പിലാക്കുന്ന ഗവർണ്ണർക്കെതിരെ എൽ ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മരിയാപുരം പഞ്ചായത്ത് എൽ ഡി എഫ് കമ്മറ്റി ഇടുക്കി ടൗണിൽ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അനിൽ. സി.പി.എം ഏരിയാ കമ്മറ്റി യംഗം ഡിറ്റാജ് ജോസഫ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, സി.പി.എം ലോക്കൽ സെക്രട്ടറി ജയൻ ഇടുക്കി, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി ഇളംതുരുത്തിൽ, യദു ഡാം ടോപ്പ്, ബ്ലസൺ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.