പടി. കോടിക്കുളം: തൃക്കോവിൽ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ 30ന് സ്കന്ദ ഷഷ്ഠി ആചരിക്കും. പള്ളിയുണർത്തൽ,​ ഗണപതി ഹോമം,​ കലശം,​ വിശേഷാൽ പൂജകൾ,​ സമൂഹപ്രാർത്ഥന,​ അമൃതഭോജനം (അന്നദാനം)​​ എന്നിവയുണ്ടാകും. വിശേഷാൽ വഴിപാടുകളായി പാലഭിഷേകം,​ ഇളനീർ അഭിഷേകം,​ പഞ്ചാമൃതം,​ ഉദ്ദിഷ്ഠ കാര്യസിദ്ധിക്ക് ഭാഗ്യസൂക്തം,​ ഭഗവത് പാദങ്ങളിൽ നെയ് വിളക്ക് സമർപ്പണം,​ പാൽപായസം എന്നിവ പ്രത്യേകം ചെയ്യുന്നതിന് സൗകര്യമുണ്ടാകും. സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിത നിവാരണത്തിനും ദാമ്പത്യഭദ്രതയ്ക്കും അത്യുത്തമാണ് സ്കന്ദഷഷ്ഠി വ്രതം. ആറ് ഷഷ്ഠി അനുഷ്ഠിക്കുന്നതിന് തുല്യമാണ് ഒരു സ്കന്ദഷഷ്ഠി വ്രതം. ക്ഷേത്രം മേൽശാന്തി രാമചന്ദ്രൻ ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര ചടങ്ങുകൾ നടക്കുമെന്ന് സെക്രട്ടറി എം.ജി. രാജൻ അറിയിച്ചു.