ഇടുക്കി: ചിന്നക്കനാൽ ആദിവാസി പുനർവാസ ഭൂമിയിൽ കുടിയിരുത്തപ്പെട്ട ആദിവാസികൾക്ക് പ്രാഥമിക സൗകര്യങ്ങളും,സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ആദിവാസി ദളിത് സംഘടനകൾ കളക്ടറേറ്റ് മുന്നിൽ സത്യാഗ്രഹം നടത്തി. 2004 ൽ 400 ലേറെ ആദിവാസികളെ കുടിയിരുത്തിയ ചിന്നക്കനാൽ 301 പുനരധിവാസ മേഖലയിൽ മുപ്പതോളം കുടുംബങ്ങൾ മാത്രമേ നിലവിലുള്ളൂ. വന്യജീവികളുടെ ആക്രമണം ഭയന്ന് ഭൂരിപക്ഷം ആദിവാസികളും തിരിച്ചു പോയത് .നിലവിൽ പുനരുവാസ ഭൂമിയിൽ അവശേഷിക്കുന്ന ആദിവാസി കുടുംബങ്ങളുടെ വ്യക്തിഗത പ്ലോട്ടുകൾക്ക് വൈദ്യുതി വേലി സ്ഥാപിക്കുക, കുടുംബങ്ങൾക്ക് കുടിവെള്ള സൗകര്യം ഉറപ്പുവരുത്തുക, വാസയോഗ്യമല്ലാത്ത വീടുകൾക്ക് പകരം പുതിയ വീടുകൾക്ക് ധനസഹായം നൽകുക, കാർഷിക മൃഗസംരക്ഷണ പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യമാണ് ഗോത്ര മഹാസഭ ആവശ്യപ്പെടുന്നത്. ആദിവാസി ഗോത്രമഹാസഭ സ്റ്റേറ്റ് കോഡിനേറ്റർ എം ഗീതാനന്ദൻ സത്യാഗ്രഹത്തിന് അദ്ധ്യക്ഷത വഹിച്ചു. സിഎസ് മുരളി ശങ്കർ ഉദ്ഘാടനം ചെയ്തു.ശ്രീരാമൻ കൊയ്യോൻ മുഖ്യ പ്രഭാഷണം നടത്തി. സി ജെ തങ്കച്ചൻ, സോബി സെബാസ്റ്റ്യൻ, സി എസ് ജിയേഷ്, സുരേഷ് ചിന്നക്കനാൽ, നോയൽ പി സാമുവൽ, തങ്കപ്പൻ ഊരാം പ്ലാക്കൽ, ജോയ് എം എൻ, കുഞ്ഞമ്മ മൈക്കിൾ, സുരേന്ദ്ര ബാബു, രാജു സേവ്യർ, ജോണി മണിയാറം കൂടി, തുടങ്ങിയവർ സംസാരിച്ചു.