pambanar

പീരുമേട്: ശ്രീനാരായണ ട്ര്ര്രസ്സ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾ വിദ്യാഞ്ജലി വോളന്റിയർ പ്രോഗ്രാം നടത്തി. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു ഉദ്ഘാടനം നിർവ്വഹിച്ചു. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ സാക്ഷരതാ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ യു .ജി.സി നിർദ്ദേശ പ്രകാരം കോളേജുകളിലെ വിവിധ വകുപ്പുകൾ സ്‌കൂളുകളുമായി ചേർന്ന് ശ്രീനാരായണ ട്രസ്റ്റിസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾ പീരുമേട് സി പി .എം സ്‌കൂളുമായി ചേർന്നു സംഘടിപ്പിച്ച പരിപാടിയിൽ കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിലൂടെ സ്‌കൂൾവിദ്യാർത്ഥികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ പീരുമേട് സി .പി .എം സ്‌കൂൾ ഹെഡ് മാസ്റ്റർ കെ.സുരേഷ് അദ്ധ്യക്ഷനായിരുന്നു. ഇംഗ്ലീഷ് വിഭാഗം മേധാവി ശ്രുതി പി.ബി ,വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് റബീഖ്, ഇക്കണോമിക്‌സ് വിഭാഗം മേധാവി നയന എൻ.കെ എന്നിവർ സംസാരിച്ചു.