pambanar

പീരുമേട്:കേന്ദ്രപദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമ്മിച്ചെങ്കിലും അറ്റകുറ്റപ്പണി മുടങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി. പഴയ പാമ്പനാർ കൊടുവാക്കരണം റോഡാണ് തകർന്ന് കിടക്കുന്നത്. 2009 ൽ പി എം ജി എസ് വൈ പദ്ധതിയിൽ നിർമ്മിച്ച റോഡാണിത്. 3 കോടി 14 ലക്ഷംരൂപ ചിലവഴിച്ചാണ് പഴയ പാമ്പനാറ്റിൽ നിന്ന് 6.5 കലോമീറ്റർ റോഡാണ് യാത്രാ യോഗ്യമാക്കിയത്. റോഡ് സഞ്ചാരയോഗ്യമാക്കി അഞ്ച് വർഷത്തിന് ശേഷം റോഡിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചില്ല. റോഡിൽ വൻ ഗർത്തങ്ങളും സോളിംഗ് ഇളകിയും റോഡിന്റെ അവസ്ഥ തന്നെ ഏറെ പരിതാപകരമായി. . റോഡിന്റെ അറ്റകുറ്റപ്പണിക്ക് ലഭിക്കുന്ന ഗ്രാന്റ് വകമാറ്റി ചിലവഴിക്കുന്നതാണ് റോഡിന്റെ അറ്റകുറ്റപ്പണിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ദിവസേന നിരവധി അപകടങ്ങളാണിവിടെ ഉണ്ടാവുന്നത്. സ്‌കൂൾ വാഹനങ്ങൾ അടക്കം ഏറെ വാഹനങ്ങളാണ് ഗർത്തങ്ങൾ താണ്ടി യാത്ര ചെയ്യുന്നത് , ലാട്രം, മ്ലാമല പുതുവൽ, തെപ്പക്കുളം, കൊടുവക്കരണം,. കൊടുവാ ക്കരണം 1,2,3, ഡിഷനുകളിലെ ജനങ്ങൾക്ക് പ്രയോജന പ്രദമായ റോഡാണിത്.