തൊടുപുഴ: ലയൺസ് ക്ലബ് തൊടുപുഴ ഈസ്റ്റും മുതലക്കോടം ഹോളിഫാമിലി ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. ഇന്ന് രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ കല്ലാനിക്കൽ സെന്റ് ജോർജ് പള്ളി പാരിഷ്ഹാളിൽ നടക്കുന്ന ക്യാമ്പ് വികാരി
ഫാ.കുര്യാക്കോസ് കൊടകല്ലിൽ ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് പി.വി.ഷാജു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി നോബി കെ.സുദർശൻ,ട്രഷറർ ടെൻസിംഗ് പോൾ, പ്രോഗ്രാം കൺവീനർ പി.കെ.ടോയ്‌സൺ എന്നിവർ പ്രസംഗിക്കും. ജനറൽ മെഡിസിൻ, ഇ.എൻ.ടി, ദന്തപരിശോധന, നേത്രപരിശോധന എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. ആനുകൂല്യങ്ങളോടെ തുടർ ചികിൽസയും ലഭ്യമാക്കും.ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9072201032, 9446874392.