വാഗമൺ: മൂലമറ്റംപുള്ളിക്കാനം റൂട്ടിൽ ഡിസി കോളജിനു സമീപം തീ പടർന്ന് കാർ കത്തി നശിച്ചു.ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് അപകടം.എറണാകുളം -ഇടപ്പള്ളി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.വാഗമൺ സന്ദർശിക്കാൻ എത്തിയ 6 ആളുകളാണ് കാറിലുണ്ടായിരുന്നത്. തീ പിടിക്കുന്നത് കണ്ടയുടനെ വാഹനത്തിലുണ്ടായിരുന്നവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. മൂലമറ്റത്തുനിന്നുള്ള അഗ്‌നിശമനസേനയെത്തി തീ അണച്ചെങ്കിലും കാർ പൂർണമായും കത്തി നശിച്ചിരുന്നു.