പീരുമേട്:സെന്ററൽ വെയർ ഹൗസിങ് കോർപ്പറേഷൻ പെരുവന്താനം, ഏലപ്പാറ പഞ്ചായത്തുകൾക്കായി ആംബുലൻസുകൾ അനുവദിച്ചു
ഡീൻ കുര്യാക്കോസ് എം.പി. സെന്ററൽ വെയർ ഹൗസിങ് കോർപ്പറേഷന്റെ ഈ വർഷത്തെ സി.എസ്.ആർ. ഫണ്ടിൽ നിന്നും പെരുവന്താനം, ഏലപ്പാറ ഗ്രാമ പഞ്ചായത്തുകൾക്കായി ആംബുലൻസുകൾ അനുവദിക്കുന്നതിന് കോർപ്പറേഷൻ ഡയറക്ടർ കെ.വി. പ്രദീപ്കുമാറുമായി സംസാരിച്ചതിനെത്തുടർന്ന് എം.ഡി. അരുൺ കുമാർ ശ്രീവാസ്തവക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്. തുടർന്ന് കോർപ്പറേഷൻ ആവശ്യപ്പെട്ട പ്രകാരം ജില്ലാ കളക്ടർ പ്രോജക്ട് എസ്റ്റിമേറ്റും റിപ്പൊർട്ടും നൽകുകയും 2 ആംബുലൻസുകൾക്കായി 33,26,336 രൂപ അനുവദിക്കുകയുമായിരുന്നു. അനുവദിച്ച തുകയുടെ 50ശതമാനം ആദ്യ ഗഡുവായും ബാക്കി 50 ശതമാനം വാഹനം വാങ്ങിയിതിനു ശേഷവും ജില്ലാ കളക്ടർ വഴി നൽകുമെന്നും സെന്ററൽ വെയർ ഹൗസിങ് കോർപ്പറേഷൻ കൊച്ചി റീജിണൽ മാനേജർ ബി.ആർ. മനീഷ് അറിയിച്ചതായും എം.പി. പറഞ്ഞു.