തൊടുപുഴ: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലയിൽ 2022 മാർച്ച് 31 വരെ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കളിൽ നിന്ന് 2022 -23 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കുന്നതിനുളള കാലാവധി ഒക്ടോബർ 31 ൽ നിന്നും നവംബർ 15 വരെ ദീർഘിപ്പിച്ചു. അപേക്ഷ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ആഫീസിൽ നിന്ന് നേരിട്ടും കൂടാതെ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും http://kmtwwfb.org ഡൗൺലോഡ് ചെയ്‌തെടുക്കാം. അപേക്ഷയോടൊപ്പം ഫോൺ നമ്പർ കൂടി രേഖപ്പെടുത്തണം. ഫോൺ: 04862220308