മൂന്നാർ: ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. .പകൽ സമയത്തും പേടി കൂടാതെ നടക്കാൻ വയ്യാത്ത അവസ്ഥയാണ് മൂന്നാർ ടൗണിനോടു ചേർന്ന പ്രദേശവാസികൾ.കഴിഞ്ഞ ദിവസം രാവിലെ 11 മണിക്കാണ് വനമേഖലയോടു ചേർന്നു കിടക്കുന്ന നല്ല തണ്ണി 10 മുറി ലയത്തിനു സമീപം പട്ടാപകൽ പുലിയിറങ്ങി നടന്നത് . മുമ്പിൽപ്പെട്ട കാട്ടുകോഴിയേ പിടിച്ചു കൊണ്ട് പുലി കാടുകയറി തവണ വ്യവസ്ഥയിൽ സാധനങ്ങൾ വിൽക്കുന്ന കൊച്ചി സ്വദേശിയാണ് പുലിയുടെ പകൽ സമയസഞ്ചാരം നേരിൽ കണ്ടത് . ഓടിക്കൂടിയ നാട്ടുകാർ വിവരം അറിയച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതേപോലെ മൂന്നാർപ്രദേശത്തെ മുൾമുനയിൽ നിർത്തി ജനവാസമേഖലയിലിറങ്ങിയ പുലിയെ ഏറെപ്പണിപ്പെട്ടാണ് കഴിഞ്ഞ ദിവസം കൂട്ടിലാക്കിയത്. നാട്ടുകാർ റോഡ് ഉപരോധംവരെ ചെയ്തതിനെത്തുടർന്നായിരുന്നു വനംവകുപ്പിന്റെ ഇടപെടൽ ഉണ്ടായത്. ഉൾവനത്തിൽ തുറന്ന് വിട്ട പുലിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.